17ncc3

നെടുമങ്ങാട്: കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജ്ജിതപ്പെടുത്തി നെടുമങ്ങാട് നഗരസഭ.കൊതുകുകൾ പരത്തുന്ന സിക്ക,ഡെങ്കി മുതലായ രോഗങ്ങൾ നഗരസഭാ പരിധിയിൽ റിപ്പോർട്ട് ചെയ്യാൻ ഇടയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്ന് കൊതുക് നശീകരണ മരുന്ന് തളിക്കൽ, ഫോഗിംഗ്, വെള്ളംകെട്ടിനില്ക്കുന്നത് ഒഴിവാക്കൽ,ക്ലോറിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ സാനിട്ടേഷൻ സമിതികളുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയതായി നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അറിയിച്ചു.പരിസര ശുചിത്വം പാലിച്ചും ഉറവിടനശീകരണം നടത്തിയും രോഗങ്ങളെ തടയാൻ എല്ലാ ഞായറാഴ്ചയും ഡ്രൈഡെ ആചരിക്കണമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.