ശിവഗിരി: സമാധിയടഞ്ഞ സന്യാസി ശ്രേഷ്ഠനും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റുമായ സ്വാമി പ്രകാശാനന്ദയുടെ മോക്ഷപ്രാർത്ഥന ശനിയാഴ്ച രാവിലെ നടന്നു. സ്വാമി പ്രകാശാനന്ദയുടെ സമാധിസ്ഥാനത്ത് നടന്ന പ്രാർത്ഥനാചടങ്ങിന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അനപേക്ഷാനന്ദ, സ്വാമി വിദ്യാനന്ദ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രാർത്ഥനാചടങ്ങുകൾ അരമണിക്കൂർ നീണ്ടുനിന്നു. സ്വാമി പ്രകാശാനന്ദയുടെ സമാധിയെതുടർന്നുളള യതിപൂജ ആഗസ്റ്റ് 16ന് നടക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അറിയിച്ചു.