നെടുമങ്ങാട്:പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തിയ സൈക്കിൾ റാലി ചന്തമുക്കിൽ അഡ്വ.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പഴകുറ്റിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള സമാപനയോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത്,ഡി.സി.സി ഭാരവാഹികളായ കല്ലയം സുകു,നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ,പുങ്കുമ്മൂട് അജി,ടി.അർജുനൻ,എൻ.ഫാത്തിമ,കാവുവിള മോഹനൻ,എസ്.എ റഹീം,കരകുളം സുകുമാരൻ,മരുതൂർ വിജയൻ,ചെല്ലാങ്കോട് ജ്യോതിഷ്,കരിപ്പൂർ ഷിബു, മഹേഷ് ചന്ദ്രൻ,ഹാഷിം റഷീദ്,മന്നൂർക്കോണം സജാദ് ,അഭിജിത് തുടങ്ങിയവർ പ്രസംഗിച്ചു.