നെടുമങ്ങാട്: കൊവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന,തിരുവനന്തപുരം,കൊല്ലം ജില്ലയിലെ കലാകാരന്മാരുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവനിലെ വിദ്യാർത്ഥി കൂട്ടായ്മയുടെയും ദേശീയ സംഘടനയായ സംഘകലാവേദിയുടെയും നേതൃത്വത്തിൽ പഠനോപകരണങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തു. സംഘകലാവേദി നാഷണൽ ജനറൽ സെക്രട്ടറിയും കേന്ദ്ര സെൻസർ ബോർഡ് മെമ്പറുമായ നൂറനാട് ഷാജഹാൻ, സംഘകലാവേദി ദേശീയ ഐ.ടി മീഡിയ സെക്രട്ടറിയും സംവിധായകനുമായ രമേശ് ഗോപാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.അമൃതകൈരളി വിദ്യാലയം മാനേജർ ജി.എസ് സജികുമാർ, പ്രിൻസിപ്പൾ സിന്ധു.എസ്, പ്രിൻസിപ്പൽ (അഡ്മിനിസ്ട്രേഷൻ) ലേഖ.എസ്, പി.ടി.എ പ്രസിഡന്റ് മനേഷ് തുടങ്ങിയവർ പങ്കെടുത്തു.