മലയിൻകീഴ്: മലയിൻകീഴ് ഗവ.ആയുഷ് ആയുർവേദ (എൻ.എച്ച്.എം.)ആശുപത്രിയിൽ ആശുപത്രിയിയിൽ കർക്കടക ഔഷധ കഞ്ഞികൂട്ടിന്റെ വിതരണോദ്ഘാടനം മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബുവിന് കൈമാറി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വാസുദേവൻനായർ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ധു എന്നിവർ പങ്കെടുത്തു.
ഔഷധകഞ്ഞിക്കൂട്ട് മലയിൻകീഴ് ആയുഷ് ആയുർവേദ എൻ.എച്ച്.എം.ആശുപത്രിയിൽ നിന്നും മലയിൻകീഴ് ഗവ:ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും ലഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.സ്മിത.എസ്.ശിവൻ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്...കർക്കടക ഔഷധ കഞ്ഞികൂട്ടിന്റെ വിതരണോദ്ഘാടനം മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബുവിന് കൈമാറി നിർവഹിക്കുന്നു