വെള്ളറട:അമിതമായ പെട്രോൾ,ഡീസൽ പാചകവാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുകാലിൽ നിന്നും പാറശാലവരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.വി. എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ നേതൃത്വം നൽകി. പാറശാലയിൽ നടന്ന സമാപന സമ്മേളനം എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ,അഡ്വ.മഞ്ചവിളാകം ജയൻ,കൊറ്റാമം വിനോദ്,അഡ്വ. മോഹൻദാസ്,പവതിയാൻവിള സുരേന്ദ്രൻ, അഡ്വ. ആങ്കോട് രാജേഷ്,വണ്ടിത്തടം പത്രോസ്, പെരുവിള രവി, ജയ പ്രസാദ്, തത്തലം രാജു, റജി, മഞ്ചവിളാകം കെ. എസ്. ജയകുമാർ,അഡ്വ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.