gracy

തിരുവനന്തപുരം: കൊച്ചുമക്കൾക്ക് വേണ്ടി കഥകൾ പറഞ്ഞ് ഞാൻ കുട്ടികളുടെ കഥാകാരിയായി. മുതിർന്നവർക്ക് വേണ്ടി എഴുതിക്കൊണ്ടിരുന്ന ഞാൻ കുട്ടികൾക്ക് വേണ്ടി എഴുതാൻ തുടങ്ങിയത് കുട്ടികളുമായി സംവദിച്ചുകൊണ്ടായിരുന്നു. പ്രായം അമ്മയിൽ നിന്ന് അമ്മുമ്മയിലേക്ക് മാറിയപ്പോൾ കുട്ടികളുടെ മനസ് കൂടുതൽ കണ്ടറിഞ്ഞു. അങ്ങനെ കുട്ടികളുടെ മനസിനെയും തലോടുന്ന കഥകൾ എഴുതി. കേന്ദ്ര ബാലസാഹിത്യ അവാർഡ് നേടിയ ഗ്രേസി കേരളകൗമുദിയോട് പറഞ്ഞു.

ബാലസാഹിത്യ അവാർഡ് കിട്ടിയ 'വാഴ്ത്തപ്പെട്ട പൂച്ച' ഒൻപത് കഥകളുടെ സമാഹാരമാണ്. അതിലൊരുകഥയാണ് വാഴ്ത്തപ്പെട്ട പൂച്ച. പൂച്ചയെ പേടിച്ച് മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരിക്കുന്ന എലി പൂച്ചയെ പറ്റിക്കുന്ന കഥ. അതിനായി പൂച്ചയെ കടുവയാേട് എലി ഉപമിക്കുന്നു. പൂച്ചയെ വാനോളം പുകഴ്ത്തുന്നു. തന്നെ കണ്ടാൽ കടുവയെന്നേ തോന്നൂ. ശരിക്കും കടുവയുടെ എല്ലാ ലക്ഷണവുമുണ്ട്. പതിമൂന്ന് ദിവസം എങ്ങും പോകാതെ ഒരു സ്ഥലത്തിരുന്ന് പ്രാണായാമം ചെയ്താൽ ഒറിജിനൽ കടുവയാകും. എലിയുടെ വാക്ക് കേട്ട് പൂച്ച കോരിത്തരിച്ചു. പതിമൂന്ന് ദിവസം പൂച്ച ഒരിടത്തും പോകാതെ പ്രാണായാമമിരുന്നു. ഇതുകണ്ട് എലി ആഹ്ളാദത്തോടെ മാളത്തിൽ നിന്ന് പുറത്തിറങ്ങി ഒരുപേടിയുമില്ലാതെ ചുറ്റിക്കറങ്ങി. പതിമൂന്നാം ദിവസം പ്രാണായാമം അവസാനിപ്പിച്ച്, കടുവയായെന്ന ഗമയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചാടിയതും വീട്ടമ്മ പിച്ചാത്തികൊണ്ടാരു വെട്ട്. നിലത്ത് വീണ പൂച്ച കരയുമ്പോൾ എലി ചിരിക്കുന്നു. വാഴ്ചപ്പെട്ട പൂച്ച വീഴ്ത്തപ്പെട്ടതാകുന്നതോടെ കഥ അവസാനിക്കുന്നു. അതിമോഹം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

നിഷ്കളങ്കത, സ്നേഹം, ത്യാഗം എന്നീ സന്ദേശങ്ങളാണ് കഥയിലൂടെ നൽകുന്നത്. പുരാണങ്ങളിലെ പരിചിതമല്ലാത്ത കഥ കുട്ടികൾക്കായി എഴുതാനുള്ള ശ്രമത്തിലാണ് ഗ്രേസി. കുട്ടികൾക്കായി നാല് കഥാസമാഹാരങ്ങളും മുതിർന്നവർക്കായി പത്ത് കഥാസമാഹാരങ്ങളും ഗ്രേസി മലയാളത്തിന് സമ്മാനിച്ചു.

അ​ബി​ന്റെ​ ​ക​ല്യാ​ശേ​രി​ക്ക​ഥ​യ്ക്ക് ​കേ​ന്ദ്ര
അ​ക്കാ​ഡ​മി​ ​യു​വ​ ​പു​ര​സ്കാ​രം

ക​ണ്ണൂ​ർ​:​ ​ക​ല്യാ​ശ്ശേ​രി​യു​ടെ​ ​വി​പ്ള​വ​ ​ക​ഥ​യി​ലൂ​ടെ​ ​ഇ​രി​ട്ടി​ ​കീ​ഴ്പ്പ​ള്ളി​യി​ലെ​ ​അ​ബി​ൻ​ ​ജോ​സ​ഫി​നെ​ ​തേ​ടി​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​യു​വ​ ​പു​ര​സ്കാ​രം​ ​എ​ത്തി​യ​പ്പോ​ൾ​ ​ഇ​രു​ ​ഗ്രാ​മ​ങ്ങ​ൾ​ക്കും​ ​അ​ത് ​അ​ഭി​മാ​ന​ ​മു​ഹൂ​ർ​ത്ത​മാ​യി.​ ​ക​ല്യാ​ശേ​രി​ ​അ​ഞ്ചാം​പീ​ടി​ക​യി​ലെ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ജോ​ലി​ചെ​യ്തി​രു​ന്ന​ ​കാ​ല​ത്ത് ​നാ​ടു​മാ​യു​ണ്ടാ​യ​ ​ആ​ത്മ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നാ​ണ് ​അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ ​ക​ല്യാ​ശേ​രി​ ​തീ​സി​സ് ​എ​ന്ന​ ​ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ​ ​പി​റ​വി.
അ​ന്നു​ക​ണ്ട​ ​ഗ്രാ​മ​വും​ ​ഗ്രാ​മീ​ണ​രു​മെ​ല്ലാ​ണ് ​അ​ബി​നെ​ ​ക​ഥ​യി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​എ​ട്ടു​ ​ക​ഥ​ക​ൾ​ ​ചേ​ർ​ന്നാ​ണ് ​പു​സ്ത​ക​മാ​യ​ത്.
ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യും​ ​ച​രി​ത്ര​വും​ ​ഇ​ഴ​ചേ​ർ​ന്നു​ ​കി​ട​ക്കു​ക​യാ​ണ് ​ക​ല്ല്യാ​ശ്ശേ​രി​ ​തീ​സി​സി​ൽ.​ ​എ​ന്തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യം​ ​പ​റ​യാ​ൻ​ ​വേ​ണ്ടി​യ​ല​ ​ആ​ ​ക​ഥ​യെ​ഴു​തി​യ​തെ​ന്ന് ​അ​ബി​ൻ​ ​പ​റ​യു​ന്നു.​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ലോ​ക​ത്തേ​ക്ക് ​അ​ധി​ക​മാ​രും​ ​ഇ​രി​ട്ടി​യി​ൽ​ ​നി​ന്നു​ ​മ​ല​യി​റ​ങ്ങി​ ​എ​ത്തി​യി​ട്ടി​ല്ല.​ ​അ​ങ്ങ​നെ​ ​എ​ത്തി​യ​വ​രി​ൽ​ ​പു​തു​ത​ല​മു​റ​യി​ൽ​ ​ശ്ര​ദ്ധേ​യ​രാ​ണ് ​അ​ബി​നും​ ​വി​നോ​യ് ​തോ​മ​സും.
അ​റു​പ​തു​ക​ളി​ൽ​ ​കോ​ട്ട​യം​ ​കു​റു​പ്പ​ന്ത​റ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​കു​ടി​യേ​റി​യ​വ​രാ​ണ് ​അ​ബി​ന്റെ​ ​കു​ടും​ബം.​ ​ജോ​യി​-​മേ​രി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യി​ 1990​ൽ​ ​കീ​ഴ്പ്പ​ള്ളി​യി​ലാ​ണ് ​ജ​നി​ച്ച​ത്.​ ​ജ​നി​ച്ചു​വ​ള​ർ​ന്ന​ ​നാ​ട് ​അ​ബി​ന്റെ​ ​സാ​ഹി​ത്യ​ത്തെ​യും​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.​ ​ക​രു​ത്തും​ ​ധൈ​ര്യ​വു​മു​ള്ള​ ​മ​ല​യോ​ര​ ​മ​നു​ഷ്യ​രാ​ണ് ​അ​ബി​ന്റെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.
ഗീ​താ​ഹി​ര​ണ്യ​ൻ​ ​എ​ൻ​ഡോ​വ്‌​മെ​ന്റ്,​ ​ഉ​റൂ​ബ് ​അ​വാ​ർ​ഡ്,​ ​അ​ങ്ക​ണം​ ​ഇ.​പി​ ​സു​ഷ​മ​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​തു​ട​ങ്ങി​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​സ​ഹോ​ദ​ര​ൻ​ ​ബി​ബി​ൻ​ ​ജോ​സ​ഫ്.