kerala-police


തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിനെ പിന്തുടരുന്നത് പത്ത് ലക്ഷം പേർ.

രാജ്യാന്തരതലത്തിൽ ഇന്റർപോളിന്റെയും ന്യൂയോർക്ക് പൊലീസിന്റെയും ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾ പിന്തുടരുന്നവർ അഞ്ചു ലക്ഷത്തിൽ താഴെമാത്രമാണ്. മുംബയ് പൊലീസിനെയും ബാംഗ്ലൂർ സി​റ്റി പൊലീസിനെയും കേരള പൊലീസ് ബഹുദൂരം പിന്നിലാക്കി. ലോകത്ത്

ഏ​റ്റവുമധികം പേർ പിന്തുടരുന്ന സ്​റ്റേ​റ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടം നേരത്തേ സ്വന്തമാക്കിയിരുന്നു.

2018ൽ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പൊലീസിന്റെ നവമാദ്ധ്യമ ഇടപെടലുകൾ ജനപ്രീതിയാർജിച്ചിരുന്നു.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ എ.എസ് ഐ.കമൽനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ വി.എസ്, സന്തോഷ് പി.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ ബി.ടി, സന്തോഷ് കെ, അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.