air

തിരുവനന്തപുരം: വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ദക്ഷിണ വ്യോമസേനാ കമാൻഡർമാരുടെ യോഗത്തിലും പങ്കെടുത്തു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മാനവേന്ദ്ര സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു. വിവിധ ഓപ്പറേഷനുകളുടെ വിജയത്തിനായി വ്യോമസേന എപ്പോഴും തയ്യാറായിരിക്കണമെന്ന് ബദൗരിയ പറഞ്ഞു. ദക്ഷിണ വ്യോമസേനയുടെ അധികാരപരിധിയിലെ പ്രദേശങ്ങളിൽ ഓപ്പറേഷനുകൾ നടത്താനുള്ള ദക്ഷിണ കമാൻഡിന്റെ പ്രവർത്തനങ്ങളെയും തേജസ്, സുഖോയ്- 30 വിമാനങ്ങളുടെ സ്ക്വാഡ്രണുകൾ രൂപീകരിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു.