തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പുതിയ സി.എം.ഡിയായി ഊർജ്ജ വകുപ്പ് സെക്രട്ടറിയായ ഡോ.ബി.അശോകിനെ നിയമിച്ചേക്കും. ഇപ്പോഴത്തെ ചെയർമാനായ എൻ.എസ്.പിള്ള അവധിയിലായതിനാൽ താൽക്കാലിക ചുമതല നൽകിയിരിക്കുന്നതും അശോകിനാണ്. എൻ.എസ്.പിള്ള 31ന് വിരമിക്കും. 98 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ.ബി.അശോക്. സപ്ലൈകോ സി.എം.ഡി, ജലവിഭവ വകുപ്പ് സെക്രട്ടറി, വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി പല പദവികളും വഹിച്ചിട്ടുണ്ട്.