covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 16,148 പേർക്ക് കൊവിഡ് ബാധിച്ചു. 114 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 15,269 ആയി. 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുൾ പരിശോധിച്ചു. 10.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 13,197 പേർ രോഗമുക്തി നേടി.

അതേസമയം, കോഴിക്കോ‌ട്, മലപ്പുറം ജില്ലകളിൽ പ്രതിദിന രോഗികൾ വീണ്ടും രണ്ടായിരം കടന്നു. കോഴിക്കോട് - 2105, മലപ്പുറം - 2033 എന്നിങ്ങനെയാണ് പുതിയ രോഗികൾ. എറണാകുളം - 1908, തൃശൂർ - 1758, കൊല്ലം - 1304, പാലക്കാട് -1140, കണ്ണൂർ -1084, തിരുവനന്തപുരം - 1025, കോട്ടയം - 890, ആലപ്പുഴ - 866, കാസർകോട് - 731, പത്തനംതിട്ട - 500, വയനാട് - 494, ഇടുക്കി - 310.

ആകെ രോഗികൾ - 3146981

ചികിത്സയിലുള്ളവർ - 1,24,779

രോഗമുക്തർ - 30,06,439

നിരീക്ഷണത്തിലുള്ളവ‌ർ - 3,99,634

ടി.പി.ആർ തദ്ദേശസ്ഥാപന

അടിസ്ഥാനത്തിൽ

5% താഴെ 83

5%- 10% 384

10%- 15% 362

15% മുകളിൽ 205