കുറ്റിച്ചൽ:കഞ്ചാവ് മാഫിയയുടെ ആക്രമണത്തിന് ഇരയായ നെല്ലിക്കുന്ന് കോട്ടൂർ പ്രദേശങ്ങളിലെ വീടുകളും സ്ഥലവും കോൺഗ്രസ്‌ പ്രതിനിധി സംഘം സന്ദർശിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ്‌,ഡി.സി.സി ജനറൽ സെക്രട്ടറി സി.ജ്യോതിഷ് കുമാർ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ആർ.ഉദയകുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ഇന്ദു ലേഖ,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കോട്ടൂർ സന്തോഷ്‌,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ടി.സുനിൽ കുമാർ,എ.എം.ഷാജി,പൂവച്ചൽ സുധീർ,കോട്ടൂർ ഗിരീശൻ,കോട്ടൂർ ഷംസുദീൻ,കോട്ടൂർ റഹീം,കോട്ടൂർ ഷാനവാസ്‌,എരുമക്കുഴി സുനിൽ, വിജി ബഷീർ,ബൈജു,അനന്ദു തുടങ്ങിയവരാണ് കോൺഗ്രസ്‌ പ്രധിനിധി സംഘത്തിൽത്തിൽ ഉണ്ടായിരുന്നത്.

ലഹരി മാഫിയയെ അമർച്ച ചെയ്യണമെന്നും കോട്ടൂരിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4ന് നെല്ലിക്കുന്ന് മുതൽ കോട്ടൂർ വരെ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തി യാത്ര നടത്തുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദും,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി.ആർ.ഉദയകുമാറും അറിയിച്ചു