tree

വെള്ളനാട്: വെള്ളനാട് കുളക്കോട് ഗുരുമന്ദിരത്തിന് എതിർവശത്ത് സ്വകാര്യ പുരയിടത്തിലെ തെങ്ങ് അപകടാവസ്ഥയിലായി. അപകടകരമായി ദ്രവിച്ചു നിൽക്കുന്ന തെങ്ങ് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായി. ഇലക്ട്രിക് ലൈനിന് തൊട്ടടുത്താണ് തെങ്ങ് നിൽക്കുന്നത്. തലസ്ഥാന നഗരിയിലേക്കുൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. വലിയ കാറ്റ് വീശിയാൽ തെങ്ങ് നിലം പൊത്താവുന്ന സ്ഥിതിയിലാണ്. തെങ്ങ് മുറിച്ചുമാറ്റാൻ അധികൃതരെ സമീപിച്ചെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല. അടിയന്തിരമായി തെങ്ങ് മുറ്റിച്ചുമാറ്റാൻ നടപടിയെടുക്കണെന്ന് എസ്.എൻ.ഡി.പി യോഗം വെള്ളനാട് ശാഖാ പ്രസിഡന്റ് സി.കെ. ചന്ദ്രബാബു ആവശ്യപ്പെട്ടു.

ഫോട്ടോ..............വെള്ളനാട് കുളക്കോട് ഗുരുമന്ദിരത്തിന് സമീപം അപകടാവസ്ഥയിലായ തെങ്ങ്