gr-anil

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. റാങ്ക് ഹോൾഡേഴ്‌സ് സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ .