v

തിരുവനന്തപുരം : സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. 5,18,290 ഡോസ് കൊവിഷീൽഡും 36,100 കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600, എറണാകുളത്ത് 1,37,310, കോഴിക്കോട് 93,380 ഡോസും കൊവീഷീൽഡാണ് എത്തിയത്. 36,100 ഡോസ് കൊവാക്‌സിൻ തിരുവനന്തപുരത്താണെത്തിയത്.