തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. അഞ്ചു കേസുകളും തിരുവനന്തപുരത്താണ്. പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകയാണ്. ആകെ 35 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ രോഗമുക്തരായി.