തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊവിഡ് നെഗറ്രീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ്. രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടി വരുന്ന അവസരങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇത് ബാധകമാണ്. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. അതേസമയം, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ കാണിച്ചാൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.