asok

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയക്ടറായി ഊർജ സെക്റട്ടറി ഡോ.ബി.അശോകിനെ നിയമിച്ചു. 1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.അശോക് ഊർജ്ജ, ജലവിഭവ വകുപ്പ് സെക്റട്ടറി, വെ​റ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ, കേന്ദ്റ കൃഷിമന്ത്റിയുടെ പ്റൈവ​റ്റ് സെക്റട്ടറി, .ജലനിധി ഡയറക്ടർ എന്നീ നിലകളിൽ പ്റവർത്തിച്ചിട്ടുണ്ട്. ലണ്ടൻ സർവകലാശാലയിൽ നിന്ന് ജലമാനേജ്‌മെന്റിലും ​റ്റിയൂറിനിൽ നിന്നും രാഷ്ട്റമീമാംസയിലും ബിരുദങ്ങൾ നേടി. വെ​റ്ററിനറി സയൻസിന്റെ ചരിത്റമടക്കം നാല് പുസ്തകങ്ങൾ എഴുതി. സംസ്ഥാന ഐ.എ.എസ് അസോസിയേഷൻ അദ്ധ്യക്ഷനാണ്.