തിരുവനന്തപുരം : കടയ്ക്കാവൂരിൽ ശാരദയെന്ന വിധവയായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതി കടയ്ക്കാവൂർ കീഴാറ്റിങ്ങൽ പനയിൽ കോണം ചരുവിള പുത്തൻ വീട്ടിൽ മണികണ്ഠൻ കുറ്റക്കാരനെന്ന് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ . എൻ . അജിത് കുമാർ കണ്ടെത്തിയിരുന്നു.
2016 ഡിസംബർ ഒൻപതിനാണ് സംഭവം . അയൽക്കാരനായ മണികണ്ഠൻ നിരവധി തവണ ഇവരെ ലെെംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നു . വഴങ്ങാതിരുന്ന ശാരദയോടുള്ള പക മൂലം രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്ത ശാരദയെ കുത്തികൊലപ്പെടുത്തിയെന്നുമാണ് കേസ്.മറ്റൊരു കൊലക്കേസിലും പ്രതിയാണ് മണികണ്ഠൻ.
ദൃക് സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത് . 32 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 49 രേഖകളും 21 തൊണ്ടി മുതലുകളും തെളിവിനായി ഹാജരാക്കി .കടയ്ക്കാവൂർ സി.എെ യായിരുന്ന ജി .ബി .മുകേഷാണ് കുറ്റപത്രം നൽകിയത് . അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം . സലാഹുദ്ദീൻ ഹാജരായി .