മുടപുരം:സുഭിക്ഷകേരളം പദ്ധതിയുടെ ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി കഴുവിലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പച്ചക്കറി വിത്ത് വിതരണം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം വിതരണോദ്‌ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ അദ്ധ്യക്ഷത വഹിച്ചു.
എ.ഡി.എസ് പ്രസിഡന്റ് ദിപം സ്വാഗതവും കിഴുവിലം പാടശേഖര സമിതി കൺവീനർ സുൽഫിക്കർ നന്ദിയും പറഞ്ഞു.