കടയ്ക്കാവൂർ: എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ഫോണുകൾ കൈമാറി. ഹയർ സെക്കൻഡറി വിഭാഗത്തിലെ അദ്ധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ച രസീത് എം.എൽ.എയ്ക്ക് കൈമാറി അദ്ധ്യാപകരുടെയും പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെയും സഹായത്തോടെയാണ് ഫോണുകൾ വാങ്ങിയത്. പ്രിൻസിപ്പൽ ശ്രീദേവിയമ്മ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡാലീ ഖാൻ , പി.ടി.എ പ്രസിഡന്റ് ജി. സന്തോഷ് കുമാർ, അദ്ധ്യാപകരായ ദിലീപ്, ഷാജി, സിബി, ശ്രീകല, ശ്രീലത, അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.