thala

നെയ്യാറ്റിൻകര: സ്കൂൾ തുറക്കുന്നതിന് മുമ്പ് ക്ലാസ് മുറികൾ മനോഹരമാക്കി കുട്ടികളെ വരവേൽക്കാൻ അദ്ധ്യാപകർ നിർമിച്ച കളിപ്പാട്ടങ്ങൾ വിദ്യാലയങ്ങൾക്ക് കൈമാറി. നെയ്യാറ്റിൻകര ഉപജില്ലയിലെ പത്തിലേറെ അദ്ധ്യാപകർ ചേർന്ന് നിർമിച്ച കളിപ്പാട്ടങ്ങളാണ് കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹന് കൈമാറിയത്. സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന താലോലം പദ്ധതിയുടെ ഭാഗമായാണ് ശിശു സൗഹൃദ ക്ലാസ് സജ്ജമാക്കുന്നത്. പ്രാദേശിക വിദഗ്ദർ, പൂർവ വിദ്യാർഥികൾ, കലാകാരൻമാർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവരുടെ സഹായത്തോടെ നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ നടന്ന ശിൽപശാലയിൽ ഗവ.എൽ.പി.എസ് വേങ്കുഴി, ഗവ.എൽ.പി.ജി.എസ് തിരുപുറം, ഗവ. വി.ആൻഡ്.എച്ച്.എസ് പരണിയം, ഗവ. ഹൈസ്കൂൾ തിരുപുറം, കാഞ്ഞിരംകുളം ഗവ.എൽ.പി എസ്, നെല്ലിക്കാക്കുഴി ഗവ.യു.പി.എസ് എന്നിവിടങ്ങളിലെ അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം .എ.സാദത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. അജിത, എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം. അയ്യപ്പൻ എന്നിവർ പങ്കെടുത്തു. പരിശീലകരായ എ.എസ്. മൻസൂർ, എ.എസ്. ബെൻ റെജി, ആർ. വിദ്യാവിനോദ്, ലോബോ ആർ. ശാന്തി, കെ.ജി. മിനി എന്നിവരുടെ നേതൃത്യത്തിലാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമ്മിച്ചത്.