നെടുമങ്ങാട്:രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെയും വൈകുണ്ഠം ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ ഇറയാംകോട്ടെ വിദ്യാർത്ഥികൾക്ക് സ്മാർട്ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു.ബി.ജെ.പി അരുവിക്കര പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു.ആർ.എസ്.എസ് ഭഗവതിപുരം മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് ആനന്ദ്, ബാലഗോകുലം ഭഗവതിപുരം മണ്ഡൽ ഭഗിനി പ്രമുഖ അഞ്ജന പ്രസാദ്, വൈകുണ്ഠം ബാലഗോകുല ഭഗിനി പ്രമുഖ കീർത്തി സുരേഷ് എന്നിവരുടെ നേതൃത്വത്തി പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു.