obit

നെയ്യാറ്റിൻകര: സി.പി.എം നെല്ലിമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അതിയന്നൂർ ഗ്രാമ പഞ്ചായത്ത് കണ്ണറവിള വാർഡ‌് മെമ്പറും നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന നെല്ലിമൂട് നെല്ലിവിള വീട്ടിൽ ജി.എൽ. രാജഗോപാൽ (51) നിര്യാതനായി. കരൾ രോഗത്തെ തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഗ്രാമപഞ്ചായത്ത് ഓഫീസ്, നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക്, നെല്ലിമൂട് ഗ്രന്ഥശാല എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അവിവാഹിതനാണ്. അച്ഛൻ:ഗോപാലൻ, അമ്മ: ലളിത.