onam

46000 കോടിയുടെ കച്ചവടം കഴിഞ്ഞ ഓണത്തിന് കുറഞ്ഞു

6800 കോടി സർക്കാരിന് നികുതി നഷ്ടം

ആശങ്കയിൽ വ്യാപാരികളും കർഷകരും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​ആ​കെ​ ​ക​ച്ച​വ​ട​ത്തി​ന്റെ​ ​മൂ​ന്നി​ലൊ​ന്നും​ ​ഓ​ണം,​ ​ബ​ക്രീ​ദ് ​സീ​സ​ണി​ലാ​ണെ​ന്നി​രി​ക്കേ,​വ്യാ​പാ​രി​ക​ളും​ ​അ​നു​ബ​ന്ധ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​ഇ​ത് ​സ​ർ​ക്കാ​രി​നും​ ​ക​ടു​ത്ത​ ​പ്ര​ഹ​ര​മാ​യി.

ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​ഞ്ച ്ല​ക്ഷം​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​യു​ടെ​ ​ക​ച്ച​വ​ട​മാ​ണ് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​കൊ​വി​ഡ്കാ​ര​ണം​ ​ന​ട​ന്ന​ത് 3,62,620​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ച്ച​വ​ടം​ ​മാ​ത്ര​മാ​ണ്.​ ​അ​ഞ്ച് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​ച്ച​വ​ടം​ ​ന​ട​ന്നി​രു​ന്നെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​ന് 75,000​ ​കോ​ടി​ ​രൂ​പ​ ​നി​കു​തി​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​ഓ​ണ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​നി​ന്ന് 25,000​ ​കോ​ടി​ ​രൂ​പ​ ​നി​കു​തി​ ​കി​ട്ടേ​ണ്ട​താ​യി​രു​ന്നു.​ ​ല​ഭി​ച്ച​ത് 18,131​ ​കോ​ടി​ ​രൂ​പ​യാ​ണ്.
ഇ​ത്ത​വ​ണ​ ​കൊ​വി​ഡി​ന്റെ​ ​മൂ​ന്നാം​ ​ത​രം​ഗ​ ​ഭീ​ഷ​ണി​ ​മു​ന്നി​ലു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​വി​വേ​ക​ ​പൂർവം​ ​വി​പ​ണി​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​ഇ​ത് ​വീ​ണ്ടു​മൊ​രു​ ​ക​ണ്ണീ​രോ​ണ​മാ​വും.
ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​‌​ർ​ഷ​മാ​യി​ ​ഓ​ണ​ ​വി​പ​ണി​ ​കാ​ര്യ​മാ​യി​ ​ഉ​ണ​ർ​ന്നി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​കൊ​വി​ഡാ​ണ് ​വി​പ​ണി​യെ​ ​അ​പ​ഹ​രി​ച്ച​തെ​ങ്കി​ൽ,​ ​അ​തി​നു​ ​മു​മ്പു​ള്ള​ ​ര​ണ്ടു​ ​വ​ർ​ഷ​വും​ ​പ്ര​ള​യ​വും​ ​വെ​ള്ള​പ്പൊ​ക്ക​വു​മാ​ണ് ​വി​ല്ല​നാ​യ​ത്.​ ​
ഈ​ ​ഓ​ണ​ക്ക​ച്ച​വ​ട​വും​ ​കൊ​വി​ഡി​ൽ​ ​മു​ങ്ങി​യാ​ൽ​ ,​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വ്യാ​പാ​രി​ ,​ക​ർ​ഷ​ക​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സ്ഥി​തി​ ​കൂ​ടു​ത​ൽ​ ​ദു​രി​ത​ത്തി​ലാ​കും.

20,000 വ്യാപാരികൾ രംഗം വിട്ടു

വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ, ചരക്ക്, സേവന നികുതി (ജി.എസ്.ടി) നൽകുന്ന 20,000 കച്ചവടക്കാർ വ്യാപാരം നിറുത്തിയതായാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്ക്. പത്തിലേറെ വ്യാപാരികൾ ജീവനൊടുക്കി. 2000 കോടിയുടെ സ്റ്റോക്ക് നശിച്ചു. ഓണത്തിന് പുതിയ സ്റ്റോക്കെടുക്കലും അനിശ്ചിതത്വത്തിൽ. തുണിക്കടകളിൽ വസ്ത്രം കെട്ടിക്കിടന്ന് നശിച്ചു. മലഞ്ചരക്ക് വ്യാപാരം നിലച്ചപ്പോൾ കർഷകർക്കൊപ്പം ചെറുകിട കച്ചവടക്കാരും കണ്ണീരിലായി. പച്ചക്കറി വ്യാപാരം കുത്തനെ കുറഞ്ഞു.

സംസ്ഥാനത്തെ വിറ്റുവരവ് ( കോടി)

2017-18 :₹ 3,84,000

2018-19 :₹ 4,40,020

2019-20: ₹4,17,253

2020-21: ₹3,62,620

പാവങ്ങളുടെ കൈയിൽ പണം വരണം

''പാവപ്പെട്ടവരുടെ കൈയിൽ പണം കിട്ടിയാൽ അത് മാർക്കറ്റിലെത്തും. അത് പല രൂപത്തിൽ സർക്കാരിന് തിരിച്ചു കിട്ടും. 200 സ്ക്വയർഫീറ്റിനു താഴെ കടയുള്ള ചെറിയ കച്ചവടക്കാർ, ക്ഷേമിനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തവർ,​ ഓട്ടോറിക്ഷാ ഡ്രൈവർമാർ, ടാക്സി ഓടിക്കുന്നവർ എന്നിവർക്ക് സർക്കാർ സഹായധനം നൽകണം. ഇത്രയും ബുദ്ധിമുട്ടുള്ള സമയത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം വേണ്ടിയിരുന്നില്ല. അത് ഒരു വർഷം വൈകിച്ച ശേഷം,ആ പണം പാവപ്പെട്ടവർക്ക് എത്തിക്കണമായിരുന്നു. വിപണി തുറക്കണം. ഒപ്പം,ഓരോരുത്തരം ആരോഗ്യപരമായ ഉത്തവാദിത്വവും കാട്ടണം. വാക്സിനേഷൻ വേഗത്തിലാക്കണം''

-ജി.വിജയരാഘവൻ,​

സംസ്ഥാന ആസുത്രണ

ബോർഡ് മുൻ അംഗം