1

തിരുവനന്തപുരം: ഒരാഴ്ച് നീണ്ടുനിൽക്കുന്ന തീവ്ര ഉറവിടനശീകരണ യജ്ഞത്തിന് നഗരസഭ മെയിൻ ഓഫീസിൽ തുടക്കമായി. ഇതിന്റെ ഉദ്ഘാടനം നഗരസഭ മെയിൻ ഓഫീസിൽ മേയർ ആര്യരാജേന്ദ്രൻ നിർവഹിച്ചു. വീടും പരിസരവും സർക്കാർ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനവും നടത്തണമെന്നും ഓരോവ്യക്തിയും ഇതിന്റെ ഭാഗമാകണമെന്നും മേയർ അഭ്യർത്ഥിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ,​ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.