exam

തിരുവനന്തപുരം: പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ-സർക്കാരിതര-പൊതുജന സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് പദ്ധതിപ്രകാരം പരിശീലിപ്പിച്ച കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. പരീക്ഷയെഴുതിയ 394 ൽ 365 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയെന്ന് നോഡൽ ഓഫീസർ ഐ.ജി പി.വിജയൻ അറിയിച്ചു. വിവിധ പ്രശ്നങ്ങളാലും സാമൂഹിക വെല്ലുവിളികൾ മൂലവും പഠനം ഉപേക്ഷിക്കുകയോ പത്താം ക്ലാസിൽ തോൽക്കുകയോ ചെയ്തവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവർത്തിക്കുന്നത്. വിജയം കൈവരിച്ച കുട്ടികൾക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കുമെന്നും ഏജൻസികളുടെ സഹായത്തോടെ തൊഴിൽപരമായ നിപുണതകൾ നൽകുമെന്നും ഐ.ജി പറഞ്ഞു.