ddd

ബാലരാമപുരം: കൈത്തറി നെയ്ത്തുതൊഴിലാളികളുടെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രി പി. രാജീവ്‌ ഉറപ്പു നൽകിയതായി കേരള കൈത്തറി തൊഴിലാളി കോൺഗ്രസ്‌ സ്റ്റേറ്റ് വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ജി. സുബോധൻ അറിയിച്ചു. നബാർഡിന്റെ സഹായത്തോടെയുള്ള ബ്രിഡ്ജ് ലോൺ പദ്ധതിക്കു സർക്കാർ നൽകിയ അംഗീകാരം വഴി മുടക്കം കൂടാതെ അതാത് മാസം തന്നെ നൂലും കൂലിയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഘടന രേഖാ മൂലം ഉന്നയിച്ച ആവശ്യങ്ങൾക്കു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.യൂണിയൻ ഭാരവാഹികളായ വണ്ടന്നൂർ സദാശിവൻ, കുഴിവിള ശശി, എൻ. എസ്‌. ജയചന്ദ്രൻ, മംഗലത്തുകോണം തുളസി, ജിബിൻ എന്നിവരും സംബന്ധിച്ചു.