പോത്തൻകോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ടിവി ചലഞ്ചിന്റെ ഭാഗമായി വ്യാപാരികളുടെ കുട്ടികൾക്ക് ടിവി വിതരണം ചെയ്‌തു. വ്യാപാരി വ്യവസായി സമിതിയും തിരുവനന്തപുരം ജില്ലാ മർക്കന്റൈൻ ബാങ്കും ചേർന്ന് സംഘടിപ്പിച്ച ചലഞ്ചിൽ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷണൻ നായർ കുട്ടികൾക്ക് ടിവി നൽകി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. പാപ്പച്ചൻ, സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, സെക്രട്ടറി എം. ബാബുജാൻ, ട്രഷറർ പി.എൻ. മധു, ഏരിയാ സെക്രട്ടറി ആർ.എസ്. സുനിൽ, ആർ. അനിൽ എന്നിവർ സംസാരിച്ചു.