vaccine

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ്. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭ്യമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടുഡോസും ഉൾപ്പെടെ ആകെ 1,66,89,600 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.

സ്‌ത്രീകളാണ് വാക്‌സിൻ സ്വീകരിച്ചവരിൽ കൂടുതൽ. 86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്‌സിനെടുത്തത്.

സു​ര​ക്ഷി​ത​ ​വി​നോ​ദ​ ​സ​ഞ്ചാ​രം​ ​-​ ​വൈ​ത്തി​രി​യിൽ
വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തെ​ ​സു​ര​ക്ഷി​ത​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യാ​ക്കി​മാ​​​റ്റാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​താ​യി​ ​ടൂ​റി​സം​ ​വ​കു​പ്പ് ​മ​ന്ത്റി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്.
സ​മ്പൂ​ർ​ണ​ ​വാ​ക്സി​നേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ത്തെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​വ​യ​നാ​ട് ​വൈ​ത്തി​രി​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ 14​ ​വാ​ർ​ഡു​ക​ളി​ലാ​യി​ ​ടൂ​റി​സം​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​വാ​ക്സി​ൻ​ ​ന​ൽ​കി.
അ​ടു​ത്ത​താ​യി​ ​വ​യ​നാ​ട് ​മേ​പ്പാ​ടി,​ ​മൂ​ന്നാ​ർ,​ ​തേ​ക്ക​ടി,​ ​ഫോ​ർ​ട്ട് ​കൊ​ച്ചി,​ ​കു​മ​ര​കം,​ ​കോ​വ​ളം,​ ​വ​ർ​ക്ക​ല​ ​തു​ട​ങ്ങി​യ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളെ​യും​ ​സു​ര​ക്ഷി​ത​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​​​റ്റും.​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യി​ ​വാ​ക്സി​നേ​​​റ്റ് ​ചെ​യ്യും.
സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​യ​ ​ഡോ​ക്ടേ​ഴ്സ് ​ഫോ​ർ​ ​യൂ​ ​വി​ന്റെ​ ​കൂ​ടി​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​വൈ​ത്തി​രി​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​യ​ജ്ഞം​ ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​പ​ൾ​സ് ​എ​മ​ർ​ജ​ൻ​സി​ ​ടീം​ ​കേ​ര​ള​യു​ടെ​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രം​ഗ​ത്തു​ണ്ട്.

രോ​ഗ​വ്യാ​പ​നം​ ​കു​റ​യു​ന്നി​ല്ല
ടി.​പി.​ആ​ർ​ 10.53

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​സം​സ്ഥാ​ന​ത്ത് ​കു​റ​യു​ന്നി​ല്ല.​ ​ഇ​ന്ന​ലെ​യും​ 10.53​ശ​ത​മാ​ന​മാ​ണ് ​ടി.​പി.​ആ​ർ.​ ​ഇ​തു​മൂ​ലം​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​ന​ൽ​കു​ന്ന​തി​ൽ​ ​ആ​ശ​ങ്ക​യു​മു​ണ്ട്.​ബ​ക്രീ​ദ് ​ആ​ഘോ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​മു​ദാ​യ​ ​നേ​താ​ക്ക​ളു​ടെ​യും​ ​വ്യാ​പാ​രി​ക​ളു​ടെ​യും​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​യാ​ണ് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ഇ​ള​വ് ​ന​ൽ​കി​യ​ത്.​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഉ​ള്ള​യി​ട​ങ്ങ​ളി​ലും​ ​ഇ​ന്നു​ ​മാ​ത്രം​ ​ക​ട​ക​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.​ 194​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ.​ ​നാ​ളെ​ ​പ്ര​തി​വാ​ര​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​ചേ​രു​ന്നു​ണ്ട്.​ 22​ന് ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​വും​ ​ആ​രം​ഭി​ക്കു​ക​യാ​ണ്.​ ​ഓ​ണ​ക്ക​ച്ച​വ​ട​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​വ്യാ​പാ​രി​ക​ളും​ ​ബി​സി​ന​സ് ​മേ​ഖ​ല​യും​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഇ​ള​വി​നാ​യി​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യാ​ണ്.ഇ​ള​വ് ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​മാ​ത്ര​മ​ല്ല​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് ​മു​ന്ന​റി​യി​പ്പു​ണ്ട്.​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​ബാ​റു​ക​ളി​ലും​ ​ഇ​രു​ത്തി​ ​വി​ൽ​പ​ന​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​തീ​യേ​റ്റ​റു​ക​ളും​ ​മാ​ളു​ക​ളും​ ​അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ ​കാ​റ്റ​റിം​ഗ് ​സ​ർ​വീ​സു​കാ​രും​ ​ഫ​ർ​ണീ​ച്ച​ർ​ ​വ്യാ​പാ​രി​ക​ളും​ ​ഇ​ള​വി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തോ​ത് ​കു​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​ഒ​ന്നാം​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​ൻ​ 50​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​ണ് ​സ​ർ​ക്കാ​രി​ന് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​ ​വ​സ്തു​ത.