തിരുവനന്തപുരം:ഇസ്ലാമിക് കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റിയിൽ പ്രവർത്തിക്കുന്ന വിവിധ മദ്രസകളിലെ 350 ഓളം അദ്ധ്യാപകർക്ക് ഈദ് കിറ്റ് വിതരണം ചെയ്തു.ഈദ് കിറ്റ് വിതരണ ഉദ്ഘാടനം ഇസ്ലാമിക് കൾചറൽ അസോസിയേഷൻ ചെയർമാൻ അഡ്വ.എ.എം.കെ. നൗഫൽ നിർവഹിച്ചു.
എ.കാജാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കല്ലാട്ടുമുക്ക് ഇമാം നിസാർ മൗലവി, എസ്.മുഹമ്മദ് ഷഫീഖ്,, അബൂബക്കർ, സഫറുള്ള,ഷാജഹാൻ,അനസ് മുഹമ്മദ് ഇസ്മായിൽ,നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.