തിരുവനന്തപുരം: കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി എറണാകുളം പി.ടി. റാവുജി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശ് അറിയിച്ചു. ഓൺലൈനായി നടക്കുന്ന സമ്മേളനം നാളെ രാവിലെ 10.30ന് ബി.എം.എസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.ബി. രാജീവൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി എ. മഹേഷ് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.