santhi

കാട്ടാക്കട:മലയോര മേഖലയിലെ കഞ്ചാവ് ലോബിയെ അമർച്ച ചെയ്യണമെന്നും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അരുവിക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തി സന്ദേശയാത്ര ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.ജലീൽ മുഹമ്മദ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.ആർ.ഉദയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി സി.ജ്യോതിഷ് കുമാർ,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ഇന്ദുലേഖ,മണ്ഡലം പ്രസിഡന്റ്‌ കോട്ടൂർ സന്തോഷ്‌,പൂവച്ചൽ സുധീർ,ടി.സുനിൽ കുമാർ, ലാൽരോഷി,കോട്ടൂർഗിരീശൻ,കോട്ടൂർ ഷാനവാസ്‌ കോട്ടൂർ ഷംസുദീൻ,വെള്ളനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജലക്ഷ്മി,കമൽരാജ്,എ.എം.ഷാജി,ഫർസാന,വെള്ളനാട് ശ്രീകണ്ഠൻ, എസ്.വി.ഗോപകുമാർ,അനിൽ കുമാർ,എരുമക്കുഴി സുനിൽ തുടങ്ങിയവർ സംസാരിച്ചു.