ആര്യനാട്:ആര്യനാട് പൊലീസ് മേത്തോട്ടം ഭാഗത്ത് നടത്തിയ റെയ്ഡിൽ 125 ലിറ്റർ കോടയും ഒരുലിറ്റർ വാറ്റ് ചാരായവുംപിടികൂടി. ചാരായം വാറ്റിയ വലിയ കലുങ്ക് ശരത് ഭവനിൽ സനൽകുമാറിനെ (40)അറസ്റ്റ് ചെയ്തു.ആര്യനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ജോസ്,സബ് ഇൻസ്പെക്ടർ ശ്രീലാൽചന്ദ്രശേഖരൻ,അജിത് വിക്രമൻ,ബൈജു,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.