കോവളം: വെങ്ങാനൂർ ചാവടിനട വാർഡിലെ പുതുക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങി. ഇന്നലെ രാവിലെയാണ് സംഭവം. കുളത്തിന് സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗിച്ചവർക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടെന്നാണ് പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കുളത്തിലെയും സമീപവാസികളുടെ കിണറുകളിലെയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സംഭവത്തെ തുടർന്ന് കുളത്തിൽ നിന്നുള്ള മീൻപിടിത്തം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.