തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നു മുതൽ പുനരാരംഭിക്കും. ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി പിന്നിട്ട് ഒരു വർഷം കഴിഞ്ഞശേഷം പുതുക്കാൻ അപേക്ഷ നൽകിയവർക്കുള്ള ടെസ്റ്റാണ് ഇന്നു മുതൽ ആരംഭിക്കുക.
മറ്റുള്ളവരുടെ ഡ്രൈവിംഗ് ടെസ്റ്റുകൾ 22 മുതൽ രാവിലെ 8നും ഉച്ചയ്ക്ക് രണ്ടിനും ശേഷം ആരംഭിക്കുന്ന ബാച്ചുകളിലേക്ക് സ്ലോട്ട് ബുക്ക് ചെയ്ത് എത്താമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. ഇതിനുളള സൗകര്യം 21 മുതൽ mvd.kerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ കോർണറിലെ ലൈസൻസ് ലിങ്കിലൂടെയും പരിവാഹൻ സൈറ്റിൽ നേരിട്ടും ലഭ്യമാക്കും.