കോവളം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേമം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനത്തുറയിൽ നടത്തിയ ധർണ സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തിരുവല്ലം എൽ.സി സെക്രട്ടറി തിരുവല്ലം പ്രദീപ് അദ്ധ്യക്ഷനായിരുന്നു. പനത്തുറ പി.ബൈജു, ഭുവനേശ്വരി, ഗോപകുമാർ തുടങ്ങിയർ സംസാരിച്ചു.