തിരുവനന്തപുരം: അന്യായമായ സ്ഥലം മാറ്റം ആരോപിച്ച് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് കത്തിക്കാനൊരുങ്ങി കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. ഇന്ന് രാവിലെ 10നാണ് പ്രതിഷേധം നടത്താനൊരുങ്ങുന്നത്. രാവിലെ അനക്സിന് 1 മുന്നിൽ പ്രതിഷേധം നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ്‌ അറിയിപ്പ് നൽകി. കൊവിഡ് വ്യാപനമുള്ളതിനാലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ നടക്കുന്നതിനാലും സമരം നടത്താൻ അനുവദിക്കില്ലെന്നും സമരം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് കന്റോൺമെന്റ് സി.ഐ സമരക്കാരെ അറിയിച്ചിട്ടുള്ളത്. സമരം നടത്തുമെന്ന് തന്നെയാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.