ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം 'നീരവം' 22ന് ഒ.ടി.ടിയിൽ റിലീസാകുന്നു. നീസ്ട്രീം, ഫസ്റ്റ്‌ഷോസ്, ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ, മെയിൻസ്ട്രീം, ലൈംലൈറ്റ്, തീയേറ്റർപ്ളേ, സിനിയ, മൂവിഫ്ളിക്സ്, റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എ.ബി.സി ടാക്കീസ്, ആക്ഷൻ, എം ടാക്കീസ്, ജയ്‌ഹോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൊൽക്കത്തയിലെ ബാവുൾ ഗ്രാമത്തിൽ ഒരു നിയോഗം പോലെയാണ് ശ്രീദേവി അഭയം തേടിയെത്തുന്നത്. ബാവുളന്മാരുടെ ജീവിതത്തിൽ ആകൃഷ്ടയായ ശ്രീദേവി അവരെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചു. തെരുവിലിറങ്ങി ഭിക്ഷയാചിച്ച് ഉപജീവനം നടത്തുന്നവർക്കേ ബാവുളായി ജീവിക്കാൻ സാധിക്കൂവെന്ന് പാർവ്വതി ബാവുൾ ശ്രീദേവിയെ ഉപദേശിക്കുന്നു. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് നീരവത്തിന്റെ തുടർന്നുള്ള കഥ മുന്നേറുന്നത്. മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോർജ്, മുൻഷി ബൈജു, നരിയാപുരം വേണു, സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ, ഗീതാ നായർ, മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു), രാജ്കുമാർ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ്, സജനചന്ദ്രൻ, ഗിരീഷ് സോപാനം, സുരേഷ് നായർ, ജോയ്മ്മ, ലാൽ പ്രഭാത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മൽഹാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ രാജീവ്.ജി കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ചിത്രം അജയ് ശിവറാം സംവിധാനം ചെയ്യുന്നു. മനു മഞ്ജിത്ത്, ആര്യാംബിക എന്നിവരുടെ വരികൾക്ക് രഞ്ജിൻരാജ് വർമ്മ സംഗീതം നൽകിയിരിക്കുന്നു. വിജയ് യേശുദാസ്, പാർവ്വതി ബാവുൾ, മനോജ് ക്രിസ്റ്റി, രഞ്ജിൻരാജ് വർമ്മ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഉദയൻ അമ്പാടി, എഡിറ്റിംഗ്: ജയചന്ദ്രകൃഷ്ണ. വിതരണം: സ്‌നേഹം എന്റർടെയ്ൻമെന്റ്സ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.