kalyani

ഒരു മസാല വിപ്ലവവുമായി 'സൂപ്പർ സ്റ്റാർ കല്യാണി' എന്ന ചിത്രം വരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ചിത്രം ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ നിർമ്മിക്കുന്നു. ചിത്രത്തിന്റെ സ്വിച്ചോൺ നടൻ ജയൻ ചേർത്തലയും ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ.ഗോപകുമാറും നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു.

kalyani-pooja

രജീഷ് തെറ്റിയോട്, അലി റാഫത്തർ എന്നിവർ രചന നിർവഹിച്ച ചിത്രത്തിൽ ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: ജയൻ ചേർത്തല, ഡി.ഒ.പി: വിപിൻ രാജ്, എഡിറ്റർ: കെ.ശ്രീനിവാസ്, ഗാനങ്ങൾ: രജീഷ് തെറ്റിയോട്, സംഗീതം: സുരേഷ് കാർത്തിക്, കല: സുബാഹു മുതുകാട്, മേക്കപ്പ്: പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ്: രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ്: ബാബു നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ: ക്ലമന്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ: ജയചന്ദ്രൻ.ജെ, സംഘട്ടനം: രതീഷ് ശിവ, അസോസിയേറ്റ് ഡയറക്ടർ: ശാലിനി എസ്.ജോർജ്, പി.ആർ.ഒ: അയ്മനം സാജൻ. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.