bjp

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പട്ടികജാതിക്കാരും പട്ടികവർഗക്കാരും ദുരിത പൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഭൂമി, വീട്,വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേരളത്തിൽ അധികാരത്തിൽ വന്ന മുന്നണി സർക്കാരുകൾ പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി ഒന്നും ചെയ്തില്ല. ഭൂരഹിതരും ഭവനരഹിതരുമായ ഒന്നര ലക്ഷം പട്ടികജാതിക്കാർ ഉണ്ടെന്നാണ് സർക്കാർ കണക്ക്. മത ന്യൂനപക്ഷ സമൂഹങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സ്‌കോളർഷിപ്പുകളും വാരിക്കോരി നൽകുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്ക് നാമമാത്രമായ ആനുകൂല്യങ്ങളാണ് നൽകുന്നത്.

സംസ്ഥാന പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു