lakshadeep

തിരുവനന്തപുരം: കേരള സിലബസ് പിന്തുടരുന്ന ലക്ഷദ്വീപിലെ കുട്ടികൾക്കായി ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഓഫ്ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൈറ്റ് ഏർപ്പെടുത്തി. ഇന്റർനെറ്റ് വേഗതയും ചാനൽ ലഭ്യതയും പ്രശ്‌നമാകുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഉള്ളടക്കം ഓഫ് ലൈനായി ലഭ്യമാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്തിന് കത്തെഴുതിയിരുന്നു. തുടർന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസർ കൈറ്റ് ആസ്ഥാനത്തെത്തി ചർച്ച നടത്തി. ഓരോ മാസത്തെയും പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള കൈറ്റ് വിക്ടേഴ്‌സിലെ ഫസ്റ്റ്‌ബെൽ ക്ലാസുകൾ പ്രത്യേകം ഡൗൺലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. കൂടാതെ ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായം കൈറ്റ് ലഭ്യമാക്കി വരുന്നു.