തിരുവനന്തപുരം: ഇന്ധന വിലയിൽ ഇളവുവരുത്തുക, 2021ലെ റോ‌ഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ടാക്സി കരാർ വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനയായ കാരുണ്യ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ (കെ.ഡി.എച്ച്) സെക്രട്ടറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.സമിതി ജില്ല പ്രസിഡന്റ് പ്രകാശ് പാലാഴി, ജില്ല സെക്രട്ടറി മുഹമ്മദ് ഹിബ, ട്രഷറർ ജൊഹിമിട്സൺ എന്നിവർ പങ്കെടുത്തു.