വെഞ്ഞാറമൂട്: വിശ്വഹിന്ദു പരിഷത്ത് നെടുമങ്ങാട് ജില്ലാ വാർഷിക ബൈഠക് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ഞിരം പാറ സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു.സംഭാഗ് സംഘടന സെക്രട്ടറി കെ.ജയകുമാർ,വിഭാഗ് സംഘടന സെക്രട്ടറി അജിത് കുമാർ എന്നിവർ പങ്കെടുത്തു.എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.ജില്ലാ ഭാരവാഹികളായി കാഞ്ഞിരംപാറ സുരേഷ് (പ്രസിഡന്റ്) ,രമാദേവി വെള്ളനാട് (വൈസ് പ്രസിഡന്റ്),ശശികുമാർ (സെക്രട്ടറി),സുനിൽ കുമാർ (ജോയിന്റ്സെക്രട്ടറി),ഉദയകുമാർ (സേവാപ്രമുഖ് ),ദേവപാലൻ (ധർമ്മ പ്രസാർ പ്രമുഖ് ),വിധു (ബജ്റംഗ ദൾ സംയോജക്),രാം ദാസ് (സഹസംയോജക്), രമാ ദേവിടീച്ചർ (മാതൃ ശക്തി സംയോജിക), നിമ (സഹ സംയോജിക), ശാലിനി (ദുർഗാവാഹിനി സംയോജിക) എന്നിവരെ തിരഞ്ഞെടുത്തു.