1

പൂവാർ: കോവളം കാരോട് ബൈപ്പാസ് റോഡിൽ വേങ്ങപ്പൊറ്റ തെങ്കവിളയിലെ നിർമ്മാണം അശാസ്ത്രിയമെന്ന് ആരോപണം. അപകടകരമായ രീതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം നടത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. ബൈപ്പാസ് റോഡിൽ തെങ്കവിള ദേവീക്ഷേത്രം റോഡിൽ നിർമ്മിച്ച ഓവർ ബ്രിഡ്ജിന് വിള്ളൽ വീണിട്ടുണ്ട്. അതിന്റെ ഇരുവശങ്ങളും ഏകദേശം 40 അടിയോളം പൊക്കത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 5 അടി പൊക്കമുള്ള കോൺക്രീറ്റ് സ്ലാബുകൾ അടുക്കിയാണ് റോഡിൽ മണ്ണ് ഫില്ല് ചെയ്തിട്ടുള്ളത്. എന്നാൽ റോഡിൽ മഴവെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ കോൺക്രീറ്റ് സ്ലാബുകൾ ഇളകാൻ തുടങ്ങി. സമീപത്തെ സിമെന്റ് ഭിത്തിയും പൊട്ടി. അണ്ടർ ഗ്രൗണ്ട് പാസ്സേജിനായി നിർമ്മിച്ച ബ്രിഡ്ജിൽ ഉണ്ടായ വിള്ളലും ഇരു വശങ്ങളിലും റോഡ് തള്ളി വരുന്നതും പ്രദേശവാസികളിൽ ഭീതി പരത്തിയിരിയിരിക്കുകയാണ്. ഉദ്ഘാടന ശേഷം ഭാരം കയറ്റിയ വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ റോഡ് പൊളിഞ്ഞ് വീഴുമെന്ന ഭയവും ഉയരുന്നുണ്ട്. ബൈപ്പാസ് റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്.

 50 അടിയോളം താഴ്ന്ന പ്രദേശത്തെ ചതുപ്പ് നിലം കടന്ന് പോകാൻ ഫ്ലൈഓവറാണ് വേണ്ടിയിരുന്നത്

 നി‌‌‌ർമ്മിച്ചത് 40 അടിയിലധികം ഉയരത്തിൽ ചെമ്മണ്ണിട്ട് നികത്തി നിർമ്മിച്ച റോഡ്

 പുനർനി‌ർമ്മാണം വേണം

ഇപ്പോൾ അപകടാവസ്ഥയിലായ റോഡിനെ കമ്പി തറച്ച് ഉറപ്പിക്കാനും ബെയ്സ്മെന്റിൽ സിമന്റ് ഇറക്കി ബലപ്പെടുത്താനും നിർമ്മാണ കമ്പനി ശ്രമം നടത്തുകയാണ്. ഇത് പ്രായോഗികമല്ലെന്നാണ് വിദക്തരുടെ അഭിപ്രായം. ശാസ്ത്രീയമായ രീതിയിൽ പ്രദേശത്ത് ബൈപ്പാസ് റോഡ് പുന:ർ നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാടുകാരുടെ ശ്രമഫലമായി ഡോ. ശശി തരൂർ എം.പിയുടെ ഇടപെടലിനെ തുടർന്നാാണ് തെങ്കവിളയിൽ അണ്ടർ ഗ്രൗണ്ട് പസ്സേജ് അനുവധിച്ചത്. എന്നാൽ ഇതു വഴി യാത്ര ചെയ്യാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നത്.