കിളിമാനൂർ:കൊച്ചു പാലം നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴയ കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഉപവാസം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എ.ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എൻ. സുദർശനൻ,ഡി.സി.സി ജനറൽ സെക്രട്ടറി പി.സോണാൽജ്,ഡി.സി.സി അംഗങ്ങളായ കെ.നളിനൻ,ലളിത,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ, ബ്ലോക്ക് ഭാരവാഹികൾ ആയ ഷെമിം,രാജേന്ദ്രൻ,ഹരിശങ്കർ,നസീർ,മനോഹരൻ പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ടീച്ചർ,ഷീജ,ചെറുനാരകംകോട് ജോണി,ശ്യാം നാഥ്,മണ്ഡലം വൈസ് പ്രസിഡന്റ് സുനി സഹകരണ സംഘം ബോർഡ് അംഗങ്ങളായ ബ്രഹ്മ ദത്തൻ,വിപിന ചന്ദ്രൻ നായർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമ ഭായി,യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.ഗോകുൽ, ഐ.എൻ.ടി.യു.സി നഗരൂർ മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ,ഗീത, സനൽ ബേബി കുമാർ,സുനിൽ ദത്ത്,ജിത്തു എന്നിവർ പങ്കെടുത്തു.