vama

വാമനപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സേവന കാലഘട്ടത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യൂണിയനുകളിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാമനപുരം യൂണിയനിൽ യൂണിയൻ പ്രസിഡന്റ്‌ പാങ്ങോട്.വി.ചന്ദ്രൻ നിർവഹിച്ചു.ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൈക്രോ ഫിനാൻസ് സംഘങ്ങളിൽ അരിവിതരണം ചെയ്തു. ചന്തു വെള്ളുമണ്ണടി,കനകൻ തുമ്പോട്,സിജു വാഴത്തോപ്പ് പച്ച, വാമനപുരം മധുസൂദനൻ, അജി മോൻ പിരപ്പൻകോട്, ചുള്ളളം പ്രദീപ്‌, പ്രകാശ് അമ്പലമുക്ക് എന്നിവർ പങ്കെടുത്തു.