വക്കം: വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കത്ത് നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണമാരംഭിച്ചു. കെട്ടിട നിർമ്മാണത്തിലേക്കായി അസി. രജിസ്ട്രാർ ഓഫീസിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച വക്കം പുളിവിളാകം വാടയിൽ വീട്ടിൽ നന്ദകുമാർ നല്കിയ സംഭാവന ഒ.എസ്.അംബിക എം.എൽ.എ ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റിയംഗം എസ്. വേണുജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജെ. സലിം, വി. വിജയകുമാർ, ഡി. രഘുവരൻ, ന്യൂട്ടൺ അക്ബർ, ഗ്രാമപഞ്ചായത്തംഗം ജെ. ജയ, യക്ഷരാജ് എന്നിവർ പങ്കെടുത്തു.