കിളിമാനൂർ:പെട്രോൾ, ഡീസൽ,പാചക വാതക വില വർദ്ധനയ്ക്കെതിരെ വെള്ളല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാട്ടു ചന്ത മുതൽ ചെമ്മരത്തമുക്ക് വരെ നടത്തിയ സൈക്കിൾ റിക്ഷാ റാലി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വെള്ളല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ആർ.വിഷ്ണുരാജ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ,ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭ.ടി.എസ്,ബെൻഷാ ബഷീർ പഞ്ചായത്തംഗങ്ങളായ ആർ.സുരേഷ് കുമാർ,ആർ.ലാലി, ജയകുമാർ ,എസ്. ഉഷ ,സിന്ധു.എസ്, യു. അർച്ചന, പി ബി അനശ്വരി, ബി. രത്നാകരൻ പിള്ള, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.ബിജു,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ, അഡ്വക്കേറ്റ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.