നെയ്യാറ്റിൻകര: എസ്.സി ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് ബി.ജെ.പി എസ്.സി മോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എസ്.സി മോർച്ച മണ്ഡലം ജില്ലാ വൈസ്. പ്രസിഡന്റ് പാറയിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഡബ്ല്യു. ഷിബു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, ജനറൽ സെക്രട്ടറി സന്തോഷ്, കൂട്ടപ്പന മഹേഷ്, എൻ.കെ. ശശി, മഞ്ചത്തല സുരേഷ്, മണലൂർ സുരേഷ്, അരങ്കമുഗൾ സന്തോഷ്, ഓലത്താന്നി ജിഷ്ണു, സുനിൽകുമാർ, വിപിൻ എന്നിവർ നേതൃത്വം നൽകി.